Skip to main content

പട്ടികജാതി വിദ്യാർഥികൾക്ക്  ലാപ്‌ടോപ് വിതരണം ചെയ്തു           

ആലപ്പുഴ: വെണ്മണി പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ലാപ്‌ടോപ് വിതരണം ചെയ്തു. വെണ്മണി പഞ്ചായത്ത് പ്രസിഡന്റ് റ്റി.സി. സുനിമോൾ വിതരണോദ്ഘാടനം നിർവഹിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഡിഗ്രി, പ്രഫഷണൽ കോഴ്‌സ് പഠിക്കുന്ന 15 വിദ്യാർഥികൾക്കാണ് ലാപ്‌ടോപ് നൽകിയത്.
വൈസ് പ്രസിഡന്റ് പി.ആർ. രമേഷ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ അനിൽ ജോർജ്, സുഷമ, മനോഹരൻ, ഉമാദേവി എന്നിവർ പങ്കെടുത്തു.

date