Skip to main content

കിക്മയിൽ സൗജന്യ കെ-മാറ്റ് പരിശീലനം

 

ആലപ്പുഴ: ജൂലൈ 30, 31 തീയതികളിൽ നടത്തുന്ന കെ മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) അഞ്ച് ലൈവ് പരീക്ഷകൾ നടത്തുന്നു. 2021-23 ബാച്ചിലേക്ക് എം.ബി.എ. പ്രവേശന പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കായാണ് സൗജന്യ ട്രയൽ ടെസ്റ്റ്, കോർ കാർഡ്, ശരി ഉത്തരങ്ങളുടെ വിശകലനവും യൂ ട്യൂബ് വീഡിയോ ക്ലാസും ചേർന്ന പരിശീലന പരിപാടി നടത്തുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 വിദ്യാർഥികൾക്കാണ് അവസരം. വിശദവിവരത്തിന് ഫോൺ: 8548618290, 9188001600. വെബ്‌സൈറ്റ്: http://bit.ly/kmatmockregistration
 

date