Skip to main content

കുട്ടികൾക്കായി 'ചിറകുകൾ' പദ്ധതി 

 

ആലപ്പുഴ: ഭാരതീയ ചികിത്സ വകുപ്പും ദേശിയ ആയുഷ് മിഷനും ചേർന്ന് നടത്തുന്ന ഹർഷവും ആയുഷ് ഗ്രാമവും എന്ന പദ്ധതികളുടെ ഭാഗമായി കുട്ടികൾക്കായി 'ചിറകുകൾ' എന്ന പദ്ധതി ജില്ലയിൽ ആരംഭിക്കുന്നു. കുട്ടികളുടെ സാമൂഹിക, മാനസിക ആരോഗ്യം, പൊതുവിജ്ഞാനം, കലാ സാഹിത്യ വാസനകൾ, വ്യക്തിത്വം എന്നിവ മെച്ചപ്പെടുത്താനായി മൂന്നു മുതൽ ഏഴു വരെ ക്ലാസുകളിലുള്ളവർക്കായാണ് പദ്ധതി. വിശദവിവരത്തിന് ഫോൺ: 9747082571, 9497669792.
 

date