Post Category
ജില്ലയിൽ 638 പേർക്ക് കോവിഡ്; 844 പേർക്ക് രോഗമുക്തി
- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.38 %
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഞായറാഴ്ച(ജൂൺ 20) 638 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 844 പേർ രോഗമുക്തരായി. 8.38 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 624 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 14 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആകെ 183145 പേർ രോഗമുക്തരായി. 9269 പേർ ചികിത്സയിലുണ്ട്.
236 പേർ കോവിഡ് ആശുപത്രികളിലും 1652 പേർ സി.എഫ്.എൽ.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 6297 പേർ വീടുകളിൽ ഐസൊലേഷനിലുണ്ട്. 196 പേരെ ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 521 പേർ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു. 1842 പേർ നിരീക്ഷണത്തിന് നിർദേശിക്കപ്പെട്ടു. ആകെ 28616 പേർ നിരീക്ഷണത്തിൽ കഴിയുന്നു. 7605 സാമ്പിളുകളാണ് ഞായറാഴ്ച പരിശോധനയ്ക്ക് അയച്ചത്.
date
- Log in to post comments