Post Category
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഐമാലി വെസ്റ്റ് വാര്‍ഡില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. വാര്‍ഡ് മെമ്പര്‍ സുജാത ടീച്ചറിന്റെ സാന്നിധ്യത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ജോണ്‍സണ്‍ വിളവിനാല്‍ യോഗദിനം ഉദ്ഘാടനം ചെയ്തു. പതിനഞ്ചോളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികളും യോഗ ചെയ്തു. യോഗ വിദഗ്ധരായ സുരേഷ്, സജീവ് എന്നിവര്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ യോഗ പരിശീലിപ്പിച്ചു.
പഞ്ചായത്തിലെ ജനങ്ങള്‍ക്ക് മാസത്തില്‍ രണ്ടുദിവസമെങ്കിലും യോഗ പരിശീലിപ്പിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കുമെന്ന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
date
- Log in to post comments