Post Category
ഇന്‍സ്പിരേഷന്‍ ട്രെയിനിങ് 23ന്
വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്മെന്റ് (കെഐഇഡി)ന്റെ അഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെയ്നബിള്‍ എന്റര്‍പ്രണര്‍ഷപ് (ARISE) പ്രോഗ്രാമിന്റെ ആദ്യഘട്ടമായ ഇന്‍സ്പിരേഷന്‍ ട്രെയിനിങ് പത്തനംതിട്ട ജില്ലയ്ക്കായി ഈ മാസം 23 ന് രാവിലെ 10.30 മുതല്‍ 12.30 വരെ സംഘടിപ്പിക്കും.
ജില്ല വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ നടത്തുന്ന ട്രെയിനിങില്‍ കാര്‍ഷിക ഭക്ഷ്യസംസ്‌കരണ/മൂല്യവര്‍ധിത ഉത്പന്നങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരോ സംരംഭകരാകാന്‍ താല്പര്യമുള്ളവര്‍ക്കോ പങ്കെടുക്കാം. ഈ സൗജന്യ ട്രെയിനിങ് പരിപാടിയിലേക്കുള്ള രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 7012376994, 9656412852 എന്ന നമ്പറുകളിലോ പത്തനംതിട്ട ജില്ല വ്യവസായ കേന്ദ്രവുമായോ ബന്ധപ്പെടുക
date
- Log in to post comments