Skip to main content

വാസ്തുശാസ്ത്രത്തിൽ ഹ്രസ്വകാല ( നാലുമാസം) കോഴ്‌സ്

 

ആലപ്പുഴ; സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ ആറന്മുളയിൽ പ്രവർത്തിക്കുന്ന വാസ്തുവിദ്യ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ വാസ്തുശാസ്ത്രത്തിൽ ഹ്രസ്വകാല ( നാലുമാസം) കോഴ്‌സ് ആരംഭിക്കുന്നു.കോഴ്‌സിന്റെ അപേക്ഷകൾ നൽകേണ്ട അവസാന തീയതി ജൂലൈ 15. കോഴ്‌സ് ഫീസ്- 25000 പ്ലസ് ജി.എസ്.ടി. ആകെ സീറ്റ്-30. ഐ.ടി.ഐ സിവിൽ ഡ്രാഫ്റ്റ്‌സ്മാൻ, കെ.ജി.സി.ഇ സിവിൽ എൻജിനീയറിങ്, ഐ.ടി.ഐ ആർക്കിടെക്ച്ചറൽ അസിസ്റ്റൻസ്ഷിപ്പ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ്, ആർക്കിടെക്ച്ചർ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ സിവിൽ ആൻഡ് കൺസ്ട്രക്ഷൻ എൻജിനീയറിങ് എന്നീ യോഗ്യതയുള്ള വിദ്യാർഥികളിൽ നിന്നും നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷഫോറം 200 രൂപയുടെ മണിയോർഡറോ, പോസ്റ്റൽ ഓർഡറോ മുഖാന്തിരമോ ഓഫീസിൽ നിന്ന് നേരിട്ടോ കൈപ്പറ്റാം. അവസാന തീയതി ജൂലൈ 15.അപേക്ഷകൾ എന്ന www.vasthuvidyagrukulam.com     വെബ്‌സൈറ്റിൽ കൂടി ഓൺലൈനായി അയയ്ക്കാം. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് ചില ക്ലാസുകൾ ഓൺലൈനായി നടത്തും. കൂടുതൽ വിവരങ്ങൾക്ക് എക്‌സിക്യുട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട, പിൻ-689533. ഫോൺ: 0468- 2319740, 9847053294,9947739442. 

date