ഇൻഷ്വറൻസ് പരിരക്ഷ പദ്ധതിയിലേയ്ക്ക് മത്സ്യെത്താഴിലാളികളായ പരമ്പരാഗത മത്സ്യയാന ഉടമകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ : ഫിഷറീസ് വകുപ്പ് 2021-22 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന മത്സ്യബന്ധന ഉപകരണങ്ങൽക്കുള്ള ഇൻഷ്വറൻസ് പരിരക്ഷ പദ്ധതിയിലേയ്ക്ക് മത്സ്യെത്താഴിലാളികളായ പരമ്പരാഗത മത്സ്യയാന ഉടമകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആദ്യം അപേക്ഷിക്കുന്ന 500 ഗുണഭോക്താക്കളെയാണ് പദ്ധതിയിലേയ്ക്ക് തെരഞ്ഞെടുക്കുന്നത്. 2012 ജനുവരി മുതൽ ഫിഷറീസ് വകുപ്പിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന പരമ്പരാഗത യാനങ്ങൾക്കാണ് ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നത്. 10 മീറ്റർ താഴെ നീളമുള്ള മത്സ്യബന്ധന യാനത്തിനും അതോടൊപ്പമുള്ള 10 എച്ച്.പി താഴെ കപ്പാസിറ്റിയുള്ള എഞ്ചിനും ഗുണഭോക്തൃ വിഹിതം
545 രൂപയും, 10 മീറ്റർ താഴെ നീളമുള്ള മത്സ്യബന്ധന യാനത്തിനും അതോടൊപ്പമുള്ള 10 എച്ച്.പിക്കും അതിന് മുകളിലും കപ്പാസിറ്റിയുള്ള എഞ്ചിൻ ഗുണഭോക്തൃ വിഹിതം 623 രൂപയും, 10 മീറ്ററിനും 15 മീറ്ററിനും ഇടയിൽ നീളമുള്ള മത്സ്യബന്ധന യാനത്തിനും അതോടൊപ്പമുള്ള 40 എച്ച്.പി വരെ കപ്പാസിറ്റിയുള്ള എഞ്ചിനും ഗുണഭോക്തൃ വിഹിതം 934 രൂപയും, 10 മീറ്ററിനും 15 മീറ്ററിനും ഇടയിൽ നീളമുള്ള മത്സ്യബന്ധന യാനത്തിനും അതോടൊപ്പമുള്ള 40 എച്ച്.പി യ്ക്ക് മുകളിൽ കപ്പാസിറ്റിയുള്ള എഞ്ചിനും
ഗുണഭോക്തൃ വിഹിതം 1246 രൂപയും, 15 മീറ്ററിനും 20 മീറ്ററിനും ഇടയിൽ നീളമുള്ള മത്സ്യബന്ധന യാനത്തിനും അതോടൊപ്പമുള്ള എഞ്ചിനും ഗുണഭോക്തൃ വിഹിതം 3417 രൂപയും, 20 മീറ്ററിൽ മുകളിൽ നീളമുള്ള മത്സ്യബന്ധന യാനത്തിനും എഞ്ചിനും ഗുണഭോക്തൃ വിഹിതം 6834 രൂപയുമാണ്. നിശ്ചിത മാതൃകയിലുളള അപേക്ഷ പൂരിപ്പിച്ച് ബന്ധപ്പെട്ട മത്സ്യഭവൻ ഓഫീസുകളിൽ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0477-2251103 എന്ന നമ്പരിൽ ബന്ധപ്പെടുക.
- Log in to post comments