Skip to main content

ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

 

ആലപ്പുഴ:  തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ജില്ല ശുചിത്വമിഷനുകളിൽ അസിസ്റ്റന്റ് ജില്ല കോ-ഓർഡിനേറ്റർ തസ്തികളിലേക്ക് സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നും ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താത്പര്യമുള്ള ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.പത്തനതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജീല്ലകളിൽ അസിസ്റ്റന്റ് ജില്ല കോ-ഓർഡിനേറ്റർ ഓരോ ഒഴിവിലേക്കും പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, വയനാട്, കാസർഗോഡ് എന്നീ ജില്ലകളിൽ അസിസ്റ്റന്റ് ജില്ല കോ-ഓർഡിനേറ്ററിന്റെ ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. അസിസ്റ്റന്റ് ജില്ല കോ-ഓർഡിനേറ്റർ ആയി അപേക്ഷിക്കുന്നവർ 30700-65,400 ശമ്പള സ്‌കെയിൽ (പ്രീ-റിവൈസ്ഡ് ) സർക്കാർ സർവ്വീസിൽ ജോലി ചെയ്യുന്നവരും സയൻസ് ബിരുദധാരികളോ ആയിരിക്കണം. അസിസ്റ്റന്റ് കോ- ഓർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 27800-59,400 എന്ന ശമ്പള സ്‌കെയിൽ ജോലി ചെയ്യുന്നവരും, വിവര വിജ്ഞാന വ്യാപന പ്രവർത്തന മേഖലയിൽ താത്പര്യമുള്ളവരുമാകണം. താല്പര്യമുള്ള അപേക്ഷകർ നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം ജൂലെ അഞ്ചിന് മുമ്പായി എക്‌സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വമിഷൻ, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ സമർപ്പിക്കണം. വിശദവിവരങ്ങൾ www.sanitation.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

date