Skip to main content

മീഡിയേറ്റേഴ്സിന്റെ പാനല്‍; അപേക്ഷിക്കാം

 

ആലപ്പുഴ: ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനുമായി ബന്ധപ്പെട്ട മധ്യസ്ഥ സെല്ലുമായി ചേര്‍ന്ന് മധ്യസ്ഥരായി (മീഡിയേറ്റേഴ്സ്)എംപാനൽ ചെയ്യുന്നതിന് യോഗ്യതയുള്ളവരിൽ നിന്ന്  അപേക്ഷ ക്ഷണിച്ചു.  ജൂലൈ 26-ന് വൈകുന്നേരം 5 മണിക്ക് മുമ്പ് അപേക്ഷ ലഭിക്കണം. വിശദവിവരത്തിന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്‍ ആലപ്പുഴ പിന്‍.688009. ഫോണ്‍: 04772269748.

date