Skip to main content

തൊഴിലുറപ്പ് പദ്ധതിയില്‍ സോഷ്യല്‍ ഓഡിറ്റ്  ഡയറക്ടര്‍ നിയമനം 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സോഷ്യല്‍ ഓഡിറ്റ് ഡയറക്ടറെ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് സോഷ്യല്‍ ഓഡിറ്റിന്റെ മേഖലയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാന്തര ബിരുദവും, ഗ്രാമവികസനം/വികേന്ദ്രീകൃതാസൂത്രണം/ഗവണ്‍മെന്റ് ഓഡിറ്റിംഗ് എന്നിവയില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ഉയര്‍ന്ന പ്രായപരിധി 62 വയസ്സ് ആയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.nregs.kerala.gov.in എന്നീ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

അപേക്ഷകള്‍ മിഷന്‍ ഡയറക്ടര്‍, മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ്, സംസ്ഥാനമിഷന്‍ ഓഫീസ്, അഞ്ചാംനില, സ്വരാജ്ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം - 695003 എന്ന വിലാസത്തില്‍ ഈ മാസം 16ന് വൈകുന്നേരം അഞ്ചിനകം സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് 0471 2313385, 0471 2314385 എന്നീ നമ്പറുകളില്‍ ഓഫീസ് സമയങ്ങളില്‍ ബന്ധപ്പെടാം. 30.01.2021, 20.02.2021 തീയതികളിലെ മുന്‍ നോട്ടിഫിക്കേഫനുകള്‍ പ്രകാരം തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ വിണ്ടും അപേക്ഷിക്കേണ്ടതില്ല.

date