Skip to main content

മെറിറ്റ് വാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

2020-21 അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്ടു തത്തുല്യ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്  നേടിയ മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് മെറിറ്റ് അവാര്‍ഡ് നല്‍കുന്നതിനായി മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു.  അംഗത്വമെടുത്ത് രണ്ടു വര്‍ഷം പൂര്‍ത്തിയാകുകയും, 2021 മാര്‍ച്ച് വരെ മുടക്കമില്ലാതെ വിഹിതം അടക്കുകയും ചെയ്തിട്ടുളള ക്ഷേമനിധി അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. www.kmtboard.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി  അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈനായി മാത്രമെ അപേക്ഷ സ്വീകരിക്കുകയുള്ളൂ. അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. ഫോണ്‍: 0495 2966577, 9188230577

date