Skip to main content

സൗജന്യ പരിശീലന പരിപാടി

ആലപ്പുഴ: സൈബര്‍ശ്രീ സി- ഡിറ്റ്  ഹരിപ്പാട് സബ് സെന്‍ററില്‍ ഡിജിറ്റല്‍ പ്രിന്‍റ് ആന്‍റ് വെബ് ഡിസൈന്‍, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍സ് മാനേജ്മെന്‍റ് എന്നീ സൗജന്യ പരിശീലന പരിപാടികളിലേക്ക് പട്ടികജാതി വിഭാഗക്കാരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. 

ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ മൂന്നു വര്‍ഷ ഡിപ്ലോമ/ എന്‍ജിനീയറിംഗ് വിജയിച്ചവര്‍ക്കും കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 21- 26 വയസ്. അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുുകള്‍ cybersr...@gmail.com എന്ന ഇ-മെയിലിലോ പ്രോജക്ട് മാനേജര്‍, സൈബര്‍ശ്രീ പ്രൊജക്റ്റ്, സി- ഡിറ്റ്, ചിത്രാഞ്ജലി ഹില്‍സ്, തിരുവല്ലം പി.ഒ., തിരുവനന്തപുരം 695027 എന്ന വിലാസത്തിലോ അയയ്ക്കണം. 

അവസാന തീയതി ഒക്ടോബര്‍ എട്ട്. വെബ്സൈറ്റ് www.cybersri.org, ഫോണ്‍: 9895478273, 9895788334.

date