Skip to main content

മീഡിയ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

ശബരിമല: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സന്നിധാനത്തെ മീഡിയ സെന്റര്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡല- മകരവിളക്കു കാലത്ത് സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിനും തീര്‍ഥാടകര്‍ക്ക് ആവശ്യമുള്ള വിവരവിനിമയത്തിനുമുള്ള പ്രവര്‍ത്തനങ്ങള്‍ മീഡിയ സെന്ററില്‍ നടക്കും.

ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍, ബോര്‍ഡ് അംഗങ്ങളായ കെ.രാഘവന്‍, കെ.പി.ശങ്കരദാസ്, ദേവസ്വം സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. മീഡിയ സെന്റര്‍ ഫോണ്‍-04735 202664. ഇമെയില്‍- ുൃറമെിിശറമിമാ2018@ഴാമശഹ.രീാ

 (പി.ആര്‍.ശബരി-6)

date