Skip to main content

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റില്‍ ജോലി : 31 പേര്‍ക്കെതിരെ അന്വേഷിക്കാന്‍ കമ്മീഷന്‍റെ ശുപാര്‍ശ

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ ജോലി നേടിയതായുള്ള പരാതിയിേډല്‍ 31 പേര്‍ക്കെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പട്ടികജാതി ഗോത്ര കമ്മീഷന്‍ ചെയര്‍മാന്‍ ജഡ്ജ് പി.എന്‍.വിജയകുമാര്‍ ശുപാര്‍ശ ചെയ്തു.

ഇന്നലെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ചേര്‍ന്ന കമ്മീഷന്‍ സിറ്റിംഗില്‍ ലഭിച്ച പരാതിയെതുടര്‍ന്നായിരുന്നു നടപടി. ആകെ 85 കേസുകള്‍ പരിഗണിച്ച കമ്മീഷന്‍ 72 കേസുകള്‍ തീര്‍പ്പാക്കി. 13 പരാതികള്‍ വിധി പറയാന്‍ മാറ്റി. പുതുതായി 32 പരാതികള്‍ ലഭിച്ചു. കമ്മീഷന്‍ അംഗങ്ങളായ അഡ്വ. കെ. കെ. മനോജ്, മുന്‍ എംഎല്‍എ എഴുകോണ്‍ നാരായണന്‍ എന്നിവര്‍ സിറ്റിംഗില്‍ പങ്കെടുത്തു. 
                                              

(പിഎന്‍പി 3082/17)

date