Skip to main content

ജില്ല വികസനസമിതി യോഗം: ജൂൺ 30ന് 

ആലപ്പുഴ: ജില്ലയിലെ  പദ്ധതി പ്രവർത്തനങ്ങൾ, വികസന പ്രവർത്തനങ്ങൾ എന്നിവ അവലോകനം ചെയ്യുന്നതിനുള്ള ഈ മാസത്തെ വികസന സമിതിയോഗം ജൂൺ 30 രാവിലെ 11ന് ജില്ല ആസൂത്രണ സമിതി സെക്രട്ടറിയേറ്റ്  കോൺഫറൻസ് ഹാളിൽ നടക്കും. മുന്നൊരുക്കയോഗം അന്നേദിവസം രാവിലെ 10.30ന് ചേരും. വിവിധ വകുപ്പുകൾ  ജില്ലയിൽ നടപ്പിലാക്കുന്ന കേന്ദ്ര, സംസ്ഥാന പദ്ധതികളുടെ സ്‌കീം തിരിച്ചുള്ള മെയ് 31 വരെയുള്ള പുരോഗതി പ്ലാൻസ്‌പേസിൽ കൃത്യമായി സമർപ്പിക്കണം.  

 

(പി.എൻ.എ. 1430/2018)

 

വിദ്യാർഥികൾക്ക് സാമൂഹ്യനീതി വകുപ്പ് ധനസഹായം നൽകുന്നു

 

  ആലപ്പുഴ: വിദ്യാ ജ്യോതി  എന്ന പദ്ധതിയിലൂടെ  എ.പി.എൽ /ബി.പി.എൽ  ഭേദമന്യേ  40 ശതമാനമോ  അതിൽ കൂടുതലോ വൈകല്യബാധിതരായ  ഒൻപതാം ക്ലാസ്സുമുതൽ  പിജി കോഴ്‌സ് വരെ   സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ  സ്ഥാപനങ്ങളിൽ പഠിക്കുന്ന അംഗപരിമിതരായ  വിദ്യാർഥികൾക്ക് യൂണിഫോമും  പഠനോപകരണങ്ങളും  വാങ്ങുന്നതിനായി  സാമൂഹ്യനീതി വകുപ്പ് ധനസഹായം നൽകുന്നു. അപേക്ഷ ഫോറം ശിശുവികസന പദ്ധതി ഓഫീസ്/ ആലപ്പുഴ ജനറൽ ആശുപത്രിയ്ക്ക് കിഴക്ക്‌വശം സ്ഥിതിചെയ്യുന്ന ജില്ല സാമൂഹ്യനീതി ഓഫീസ്/ www.sjd.kerala.gov.in (http://sjd.kerala.gov.in) എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷഫോറത്തിനോടൊപ്പം  ഐ.ഡി.കാർഡ്/ ആധാർ കാർഡ്, റേഷൻകാർഡ്, വികലാംഗ സർട്ടിഫിക്കറ്റ് എന്നിവയുടെ  സാക്ഷ്യപ്പെടുത്തിയ  പകർപ്പ്  ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്  എന്നിവ  സഹിതം ആലപ്പുഴ ജനറൽ ആശുപത്രിയ്ക്ക് സമീപം  സ്ഥിതിചെയ്യുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ  നൽകേണ്ടതാണ്.  അപേക്ഷകൾ  സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. ഫോൺ: 04772253870. 

 

(പി.എൻ.എ. 1431/2018)

 

    

മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുത്

 

ശക്തമായ കാറ്റും മഴയ്ക്കും സാധ്യതയുള്ളതിനാൽ അടുത്ത 24 മണിക്കൂറിൽ (ജൂൺ 26 വരെ) അറേബ്യൻ ഉൾക്കടലിലും ലക്ഷദ്വീപിൻരെ തീരപ്രദേശത്തും മത്സ്യത്തൊഴിലാളികൾ മത്സ്യ ബന്ധനം നടത്തരുതെന്ന് കാലവസ്ഥാ കേന്ദ്രം അറിയിച്ചു.

(പി.എൻ.എ. 1438/2018)

date