Skip to main content

ഭിന്നശേഷി കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം

 

സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന വിദ്യാകിരണം, വിദ്യാജ്യോതി പദ്ധതികളിലൂടെ വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നതിന് ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ജില്ലാ സാമൂഹിക നീതി ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി ഈമാസം 15. ഫോണ്‍ 0468-2325168. 

date