Skip to main content

സമഗ്ര വരള്‍ച്ച ലഘൂകരണ പദ്ധതിക്ക് 5 കോടി ഭരണാനുമതി മന്ത്രി വി.എസ് സുനില്‍കുമാര്‍

 

ഹരിതകേരളം മിഷന്റെ സുജലം സുഫലം പദ്ധതിയില്‍പ്പെട്ട മുളളന്‍കൊല്ലി-പുല്‍പ്പള്ളി സമഗ്ര വരള്‍ച്ച ലഘൂകരണ പദ്ധതിക്ക് 5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി  സംസ്ഥാന കൃഷി, മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പു മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. മുളളന്‍കൊല്ലി, പുല്‍പ്പള്ളി,പൂതാടി പഞ്ചായത്തുകളിലെ രൂക്ഷമായ വരള്‍ച്ചയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തി ജല ലഭ്യതയും ഫലഭൂയിഷ്ഠതയും വര്‍ദ്ധിപ്പിക്കാനുള്ള ശാസ്ത്രീയ പദ്ധതിയാണിത് . 80.20 കോടി രൂപ ചെലവു വരുന്ന പദ്ധതി മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കും. മണ്ണ് സംരക്ഷണ പരിവേഷണ വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.

 

date