Skip to main content

റവന്യൂ റിക്കവറി അദാലത്ത് 

 

ആലപ്പുഴ: അമ്പലപ്പുഴ താലൂക്കിലെ  വിവിധ വില്ലേജുകളിലെ ബാങ്ക് ലോണ്‍ കുടിശ്ശികയുടെ മുതലും പലിശയും ഒറ്റത്തവണയായി തീര്‍പ്പാക്കുവാന്‍ ജില്ലാ ഭരണകൂടവും ലീഡ്  ബാങ്കും ചേര്‍ന്ന് നടത്തുന്ന റവന്യൂ റിക്കവറി അദാലത്ത് മാര്‍ച്ച് 16 രാവിലെ 10 മുതല്‍ ആലപ്പുഴ ടൗണ്‍ ഹാളില്‍ നടക്കും. ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് അദാലത്തിന്റെ ഉദ്്ഘാടനം നിര്‍വ്വഹിക്കും.  ജില്ലാ ഡെവല്പ്മെന്റ് കമ്മീഷണര്‍ കെ.എസ് അഞ്ജു,സബ് കളക്ടര്‍ സൂരജ് ഷാജി, ഡപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍), തഹസില്‍ദാര്‍ (ആര്‍.ആര്‍) , വിവിധ ബാങ്ക് മേലധികാരികള്‍, ബ്രാഞ്ച് മാനേജര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.

date