Skip to main content

വാഹനീയം അദാലത്ത് നാളെ ഗതാഗത മന്ത്രി ഉദ്ഘാടനം ചെയ്യും

മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനീയം അദാലത്ത് നാളെ രാവിലെ 10ന് പത്തനംതിട്ട പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ എന്നിവര്‍ മുഖ്യാതിഥി ആയിരിക്കും.

 

എംഎല്‍എമാരായ അഡ്വ. മാത്യൂ ടി തോമസ്,  അഡ്വ. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ്  നാരായണന്‍, നഗരസഭ കൗണ്‍സിലര്‍ കെ.ആര്‍. അജിത് കുമാര്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എം.ആര്‍. അജിത് കുമാര്‍, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോദ് ശങ്കര്‍, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെ. മനോജ് കുമാര്‍,  പത്തനംതിട്ട ആര്‍ടിഒ എ.കെ. ദിലു, ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.

 

പരിഹരിക്കപെടാത്ത അപേക്ഷകള്‍ ഒത്തുതീര്‍പ്പാക്കുകയാണ് അദാലത്തിന്റെ പ്രധാന ഉദ്ദേശ്യം. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ മന്ത്രി നേരിട്ട് സ്വീകരിക്കുമെന്നും ആര്‍ടിഒ  അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദേശങ്ങളും നല്‍കാനുളള ഒരു അവസരം കൂടിയാണിതെന്നും ആര്‍ടിഒ അറിയിച്ചു.

date