Skip to main content

മുഖാമുഖം 2022

 

മെഗാ തൊഴില്‍ മേള ഏപ്രില്‍ 24ന്

 

ആലപ്പുഴ: സങ്കല്‍പ്പ് പദ്ധതിയുടെ ഭാഗമായി കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സിന്‍റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടവും ജില്ലാ സ്‌കില്‍ കമ്മിറ്റിയും ജില്ലാ പ്ലാനിംഗ് ഓഫീസും സംയുക്തമായി 2022 ഏപ്രില്‍ 24ന് ആലപ്പുഴ എസ്.ഡി കോളേജില്‍ മുഖാമുഖം 2022 എന്ന പേരില്‍ മെഗാ തൊഴില്‍ മേള നടത്തും. രാവിലെ 10ന് കൃഷി മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്യും. ഫിഷറീസ് -സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും.

 

എ.എം.ആരിഫ് എം.പി മുഖ്യാതിഥിയാകും. എസ്.എസ്.എല്‍.സി മുതല്‍ വിദ്യാഭ്യാസ യോഗ്യതയും 18 മുതല്‍ 45 വരെ പ്രായവുമുള്ള ഹൃസ്വകാല നൈപുണ്യ പരിശീലനം നേടിയവര്‍ക്ക് പങ്കെടുക്കാം. എന്‍ജിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ആരോഗ്യം, ടൂറിസം, ഓട്ടോമൊബൈല്‍, വിദ്യാഭ്യാസം, മീഡിയ, വാണിജ്യം, വ്യവസായം, സെയില്‍സ്, മാര്‍ക്കറ്റിംഗ് തുടങ്ങിയ വിവിധ മേഖലകളിലെ തൊഴില്‍ദാതാക്കള്‍ പങ്കെടുക്കും.

 

‍എം.എല്‍.എ.മാരായ പി.പി.ചിത്തരഞ്ജന്‍, എച്ച്.സലാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി.രാജേശ്വരി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യ രാജ്, ജില്ലാ പ‍ഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിപിന്‍ സി. ബാബു, ജില്ലാ വികസന കമ്മീഷണര്‍ കെ.എസ്. അഞ്ജു,

പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സജിത സതീശന്‍, നഗരസഭ അംഗങ്ങളായ ഹരികൃഷ്ണന്‍, എസ്. മനീഷ, എസ്.ഡി കോളജ് പ്രിന്‍സിപ്പല്‍ പി.ആര്‍. ഉണ്ണികൃഷ്ണപിള്ള, കെ.എ.എസ്.ഇ സ്‌കില്‍ കോ- ഓഡിനേറ്റര്‍ ലക്ഷ്മി വി.കെ. പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും.

 

തൊഴില്‍ ദാതാക്കള്‍ക്കും തൊഴിലന്വേഷകര്‍ക്കും www.statejobportal.kerala.gov.in എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. സ്പോട്ട് രജിസ്ട്രഷനുമുണ്ട്. ഫോണ്‍: 7592810659. ഇ-മെയില്‍: lekshmi.kasealpy@gmail.com

date