Skip to main content

ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് സമ്പൂർണ്ണ സാക്ഷരത പ്രഖ്യാപന വാരാഘോഷം നടത്തി 

ആലപ്പുഴ: ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിലെ സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപന വാരാഘോഷം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.എസ്. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് തുല്യതാ പഠിതാക്കളുടെ സംഗമവും കലാപരിപാടികളും നടത്തി.

മുൻകാല സാക്ഷരതാ പ്രവർത്തകരായ ഡോ. കുരുവിള കുര്യൻ, പി.ടി ജോസഫ്, ടി. മനു, കെ. വാസു, ആർ. മോഹനൻ, എം. പ്രസന്നകുമാരി, മേബിൾ സോമൻ, എൻ.എം അംബിക തുടങ്ങിയവരെ ആദരിച്ചു. 

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീലാ സജീവ് അധ്യക്ഷത വഹിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീദേവി രാജേന്ദ്രൻ, നെടുമുടി ഗ്രാമപഞ്ചായത്ത് അംഗം പി.കെ. വിനോദ്, തുല്യതാ അധ്യാപകൻ പി.ടി ജോസഫ്, ബ്ലോക്ക് സാക്ഷരതാ പ്രേരക് സുനിത പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.

date