Skip to main content

കായംകുളം അഗ്നിരക്ഷാ നിലയത്തിന് അത്യാധുനിക വാഹനം 

ആലപ്പുഴ: കായംകുളം അഗ്നിരക്ഷാ നിലയത്തിന് അത്യാധുനിക ഉപകരണങ്ങളോടു കൂടിയ അഗ്നിരക്ഷാ വാഹനം അനുവദിച്ചതായി യു. പ്രതിഭ എം.എല്‍.എ അറിയിച്ചു. എം.എല്‍.എ മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനം പരിഗണിച്ചാണ് 69 ഓളം അത്യാധുനിക രക്ഷാ  ഉപകരണങ്ങള്‍ അടങ്ങുന്ന 70 ലക്ഷം രൂപ വിലയുള്ള വാഹനം ലഭ്യമാക്കിയത്.  

വൈദ്യുതി തടസ്സമുള്ള അപകടസ്ഥലങ്ങില്‍ ആവശ്യ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ജനറേറ്റര്‍, അപകടത്തില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിന് ഹൈഡ്രോളിക് റെസ്‌ക്യു കട്ടര്‍, കോംപി കട്ടര്‍, ഹൈഡ്രോളിക് ജാക്ക്, പുക തിങ്ങിനിറഞ്ഞ സ്ഥലങ്ങളില്‍  രക്ഷാപ്രവര്‍ത്തനത്തിനായി എക്സ്‌ഹോസ്റ്റ് ബ്ലോവര്‍, ഭാരമുള്ള വാഹനങ്ങള്‍ ഉയര്‍ത്തുന്നതിന് ന്യുമാറ്റിക് ബാഗ്, വാഹനങ്ങള്‍ കെട്ടിവലിക്കുന്നതിന് കേബിള്‍ വിഞ്ച്, വെളിച്ചം എത്തിക്കുന്നതിന് ടവര്‍ ലൈറ്റ്, ഹൈഡ്രോളിക്ക് പവര്‍ യൂണിറ്റ്, അലൂമിനിയം ടെലിസ്‌കോപ്പിക് ലാഡര്‍, സെര്‍ച്ച് ലൈറ്റ്, മള്‍ട്ടി ഗ്യാസ് ഡിറ്റക്ടര്‍, ന്യുമാറ്റിക്ക് ലീക്ക് സീലിംഗ് കിറ്റ്, ചെയിന്‍ സോ, വാക്കി ടോക്കി, കോണ്‍ക്രീറ്റ് ബ്രേക്കര്‍, ഫയര്‍ ബെല്‍ തുടങ്ങിയവയാണ് വാഹനത്തിലുള്ളത്. 
 

date