Skip to main content

ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയം വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നു

ഇരിങ്ങാലക്കുട ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തില്‍ പി.എസ്.സി അംഗീകൃത കഥകളി വേഷം, കഥകളി സംഗീതം (ആറ് വര്‍ഷ കോഴ്സ്),ചെണ്ട, മദ്ദളം( നാല് വര്‍ഷം) ചുട്ടി (3 വര്‍ഷം)   എന്നീ വിഷയങ്ങളില്‍ ഡിപ്ലോമ കോഴ്സുകളിലേക്കും  അംഗീകൃത സ്ഥാപനങ്ങളില്‍നിന്നും മേല്‍ പറഞ്ഞ വിഷയങ്ങളില്‍ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ  നേടിയവര്‍ക്ക് അതത് വിഷയങ്ങളില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.
ഏഴാം സ്റ്റാന്‍ഡേര്‍ഡ് പാസ് ആണ് ഡിപ്ലോമ കോഴ്സുകളില്‍ പ്രവേശനത്തിന് നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ വിദ്യഭ്യാസ യോഗ്യത. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന നല്‍കും.  

 

പരിശീലനവും, ഭക്ഷണം ഒഴികെയുളള താമസസൗകര്യവും സൗജന്യമായിരിക്കും. കഥകളി വേഷം  വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹത ഉണ്ടായിരിക്കും. പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം നല്‍കും. താല്‍പര്യമുള്ളവര്‍ രക്ഷിതാവിന്റെ സമ്മതപത്രവും ഫോണ്‍നമ്പറുമടങ്ങുന്ന അപേക്ഷ വെള്ളക്കടലാസില്‍ തയാറാക്കി സ്വന്തം മേല്‍വിലാസം എഴുതിയ അഞ്ച്  രൂപ സ്റ്റാമ്പൊട്ടിച്ച കവറടക്കം മെയ് 12 ന് മുന്‍പ് കലാനിലയം ഓഫീസില്‍ ലഭിക്കത്തക്കവിധം സെക്രട്ടറി, ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട 680121, തൃശൂര്‍ ജില്ല എന്ന മേല്‍ വിലാസത്തില്‍ അയയ്ക്കണം.  ഫോണ്‍ : 0480 2822031.
 

date