Skip to main content

വേനല്‍ക്കാല പരിശീലന ക്യാമ്പ്

പ്രമാടം ഗ്രാമപഞ്ചായത്തിന്റെയും  പ്രമാടം  ഖേലോ ഇന്ത്യ വോളിബോള്‍ അക്കാദമിയുടെയും  സംയുക്താഭിമുഖ്യത്തില്‍  പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍  മെയ് 9 മുതല്‍ ജൂണ്‍ 10 വരെ വേനല്‍ക്കാല പരിശീലന ക്യാമ്പ് സംഘടിപ്പിക്കും.  10 വയസ് മുതല്‍ 15 വയസ്  വരെയുളള പെണ്‍കുട്ടികള്‍ക്ക് പരിശീലനം  നല്‍കും. പരിശീലനം സൗജന്യം. രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രമാടം ഗ്രാമപഞ്ചായത്ത് ഓഫീസുമായോ  രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍  പ്രവര്‍ത്തിക്കുന്ന  ഖേലോ ഇന്ത്യ വോളിബോള്‍ അക്കാദമി ഓഫീസുമായോ  ബന്ധപ്പെടണം. ഫോണ്‍ : 9048509388, 8593829784, 9447756279, 9847788377.

date