Skip to main content

കാര്‍ബണ്‍ രഹിത കൃഷിയിടം പദ്ധതി

കാര്‍ഷിക പമ്പുകള്‍ സോളാറിലേക്കു മാറ്റുന്ന പി.എം കെ.യു.എസ.്യു.എം പദ്ധതിയുടെ രജിസ്‌ട്രേഷന്‍ അനെര്‍ട്ട് ജില്ലാ കാര്യാലയത്തില്‍ പുരോഗമിക്കുന്നു. പദ്ധതി പ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ 60 ശതമാനം  വരെ സബ്സിഡി അനുകൂല്യം കര്‍ഷകര്‍ക്ക് ലഭിക്കും. 25 സെന്റില്‍ കുറയാത്ത കൃഷി ഭൂമിയുള്ള നിലവില്‍ കാര്‍ഷിക കണക്ഷന്‍ ഉള്ളവര്‍ക്കും, കൃഷിഭൂമിയില്‍ പെട്രോള്‍/ ഡീസല്‍ പമ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്കും, കാര്‍ഷിക കണക്ഷന്‍ ഇല്ലാത്തവര്‍ക്കും പദ്ധതിയില്‍ അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ്, കരം അടച്ച രസീത്, 500 രൂപ രജിസ്ട്രേഷന്‍ ഫീസ് എന്നിവ സഹിതം അനെര്‍ട്ട് പത്തനംതിട്ട ജില്ലാ കാര്യാലയത്തില്‍ നേരിട്ടെത്തി രജിസ്‌ട്രേഷന്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അനെര്‍ട്ട് ജില്ലാ ഓഫീസുമായി 0468-2224096, 9188119403 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
 

date