Skip to main content
ചണ്ണ -കുറുമ്പന്‍മൂഴി -മണക്കയം റോഡിന്റെ നിര്‍മാണ ഉദ്ഘാടനം

സാധാരണക്കാരനിലേക്ക് എത്തുമ്പോഴാണ് വികസനം അര്‍ഥപൂര്‍ണമാകുന്നത്: ചീഫ് വിപ്പ്

സാധാരണക്കാരനിലേക്ക് എത്തുമ്പോഴാണ് വികസനം അര്‍ഥപൂര്‍ണമാകുന്നതെന്ന് ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് പറഞ്ഞു. 2.18 കോടി രൂപ മുതല്‍ മുടക്കി സംസ്ഥാന സര്‍ക്കാര്‍ റീബില്‍ഡ് കേരള ഇനിഷിയേറ്റീവിന്റെ ഭാഗമായി ആധുനിക രീതിയില്‍ നിര്‍മിക്കുന്ന ചണ്ണ -കുറുമ്പന്‍മൂഴി -മണക്കയം റോഡിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചണ്ണ -കുറുമ്പന്‍മൂഴി -മണക്കയം റോഡിന് നിരവധി പ്രത്യേകതകളുണ്ട്. മരങ്ങളാല്‍ ചുറ്റപ്പെട്ട മഴ വന്നാല്‍ ചപ്പാത്തുമൂടി കിടക്കുന്ന പ്രദേശം. റാന്നിയിലെ ബുദ്ധിമുട്ടേറിയ ശ്രദ്ധിക്കപ്പെടേണ്ട മേഖലയാണിത്. അങ്ങനെയുള്ള മേഖലയില്‍ രണ്ടു കോടിയില്‍പ്പരം തുക ചിലവഴിച്ചുകൊണ്ടുള്ള പദ്ധതിക്ക് നിരവധി കടമ്പകളുണ്ട്. നിരന്തരമായ ജാഗ്രതയോടെ ജനപ്രതിനിധി പ്രവര്‍ത്തിക്കണം. അങ്ങനെ പ്രവര്‍ത്തിക്കുന്ന ഒരു എം എല്‍ എ യാണ് പ്രമോദ് നാരായണ്‍. ഗതാഗതയോഗ്യമായ റോഡുകള്‍ നിര്‍മിക്കുക എന്നത് പ്രധാനമാണെന്നും ചീഫ് വിപ്പ് പറഞ്ഞു.

 

അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഒരുപാട് വെല്ലുവിളികള്‍ നേരിടുന്ന അതിനെ നേരിടാന്‍ ഇച്ഛാശക്തിയുള്ളവരാണ് കുറുമ്പന്‍മൂഴിയിലെ ജനങ്ങളെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. മൂന്ന് ഘട്ടത്തില്‍ ഗുണനിലവാരം വിലയിരുത്തുന്ന രീതിയിലാണ് ചണ്ണ -കുറുമ്പന്‍മൂഴി -മണക്കയം റോഡിന്റെ നിര്‍മാണം നടക്കുന്നത്. 2.4 കിലോമീറ്റര്‍ ദൂരം വരുന്നതാണ് റോഡ്. സ്ട്രീറ്റ്‌ലൈറ്റിന് നാല് ലക്ഷം രൂപ കുറുമ്പന്‍മൂഴിക്കായി അനുവദിച്ചിട്ടുണ്ടെന്നും അഡ്വ. പ്രമോദ് നാരായണ്‍ പറഞ്ഞു.

 

34 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന അംഗന്‍വാടി ടീച്ചര്‍ കെ.ഒ. റോസമ്മയെ ചടങ്ങില്‍ ചീഫ് വിപ്പ് ആദരിച്ചു. ചടങ്ങില്‍ റാന്നി മുന്‍ എം എല്‍ എ രാജു എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബെന്‍സി ലാല്‍ ആര്‍ കെ ഐ പി ഐ യൂ കോട്ടയം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

നാറാണംമുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ ജോബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.എം. മാത്യു, ഗ്രാമപഞ്ചായത്ത് മെമ്പര്‍ മിനി ഡൊമനിക്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ മോഹന്‍രാജ് ജേക്കബ്, പഞ്ചായത്ത് വൈസ്പ്രസിഡന്റ് രാജന്‍നീറംപ്ലാക്കല്‍, കേരള കോണ്‍ഗ്രസ് എം കൊല്ലമുള മണ്ഡലം പ്രസിഡന്റ് ടോമി പാറകുളം, ഊരുമൂപ്പന്‍ പൊടിയന്‍ കുഞ്ഞുകുഞ്ഞ്, കേരള കോണ്‍ഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ് ആലിച്ചന്‍ ആറൊന്നില്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജോജി ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date