Skip to main content

നിയമസഭാ ലൈബ്രറിയുടെ നൂറാം വാര്‍ഷികാഘോഷം സ്പീക്കര്‍ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും

 

 

ആലപ്പുഴ: നിയമസഭാ ലൈബ്രറിയുടെ ശതാബ്ദിയോടനുബന്ധിച്ച് ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ സംയുക്ത ആഘോഷ പരിപാടി മെയ് ആറിന് ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

 

രാവിലെ 10.30ന് നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ പി. പ്രസാദ്, വി.എന്‍ വാസവന്‍, സജി ചെറിയാന്‍, ജെ. ചിഞ്ചുറാണി, വീണ ജോര്‍ജ്, ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എം.എല്‍.എ, എം.പി.മാരായ എ.എം. ആരിഫ്, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എ.മാരായ രമേശ് ചെന്നിത്തല, എച്ച്. സലാം, പി.പി. ചിത്തരഞ്ജന്‍, യു. പ്രതിഭ, ദലീമ ജോജോ, എം.എസ്. അരുണ്‍കുമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, നഗരസഭ ചെയര്‍പേഴ്സണ്‍ സൗമ്യ രാജ്, വയലാര്‍ ശരത്ചന്ദ്രവര്‍മ്മ എന്നിവര്‍ പങ്കെടുക്കും.

 

ലൈബ്രറി ഉപദേശക സമിതി ചെയര്‍മാന്‍ തോമസ് കെ. തോമസ് എം.എല്‍.എ സ്വാഗതവും നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണന്‍ നായര്‍ നന്ദിയും പറയും.

 

നിയമസഭാ സാമാജികരുടെ രചനകളുടെ പ്രദര്‍ശനം, നിയമസഭാ ലൈബ്രറിയെ കുറിച്ചുള്ള ലഘു വീഡിയോ പ്രദര്‍ശനം, നിയമസഭാ മ്യൂസിയം തയാറാക്കിയ നിയമസഭയെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനം എന്നിവയും ഇതിനോട് അനുബന്ധിച്ച് നടത്തും.

 

ഉച്ചകഴിഞ്ഞ് രണ്ടിന് കേരളം സാമൂഹ്യ പരിവര്‍ത്തനത്തിന്റെ അക്ഷര വഴികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. പ്രമോദ് നാരായണ്‍ എം.എല്‍.എ. മോഡറേറ്ററായിരിക്കും. കെ.വി. മോഹന്‍കുമാര്‍ വിഷയം അവതരിപ്പിക്കും. ബെന്യാമിന്‍, കുരീപ്പുഴ ശ്രീകുമാര്‍, ഡോ. രേഖാ രാജ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ടി. തിലകരരാജ്, നിയമസഭ ചീഫ് ലൈബ്രേറിയന്‍ ജി. മേരിലീല എന്നിവര്‍ പങ്കെടുക്കും.

 

തുടര്‍ന്ന് അമ്പലപ്പുഴ സി.ആര്‍. സുരേഷ് വര്‍മ്മയും സംഘവും ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കും.

date