Skip to main content

എസ്.സി പ്രൊമോട്ടര്‍ അഭിമുഖം 

ആലപ്പുഴ: ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഒഴിവുള്ള എസ്.സി. പ്രൊമോട്ടര്‍ തസ്തികയില്‍ നിയമനത്തിനുള്ള എഴുത്തു പരീക്ഷയില്‍ യോഗ്യത നേടിയവരുടെ അഭിമുഖം മെയ് ആറ്, ഏഴ് തീയതികളില്‍ ആലപ്പുഴ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. യോഗ്യരായവരുടെ പട്ടിക ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ ലഭ്യമാണ്. 

യോഗ്യരായവര്‍ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം എത്തണം. ഇന്റര്‍വ്യൂ കാര്‍ഡ് ലഭിക്കാത്തവര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0477-2252548, 9447114754

date