Skip to main content

കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം;  അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കെല്‍ട്രോണ്‍ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം കോഴ്സിലേക്ക് (ഒരു വര്‍ഷം) അപേക്ഷ ക്ഷണിച്ചു. കോഴ്സിന്‍റെ ഭാഗമായി വാര്‍ത്താ ചാനലില്‍ നേരിട്ട്  പരിശീലനം നല്‍കും. 

പ്രിന്‍റ് മീഡിയ ജേണലിസം, സോഷ്യല്‍ മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിംഗ് എന്നിവയില്‍ പരിശീലനമുണ്ട്. മാധ്യമ സ്ഥാപനങ്ങളില്‍ ഇന്‍റേണ്‍ഷിപ്പ് സൗകര്യവും പ്ലേസ്മെന്‍റ് സഹായവും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. 

ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും അവസാന വര്‍ഷ ബിരുദ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.  അവസാന തിയതി- മെയ് 15. ഫോണ്‍: 9544958182. വിലാസം - കെല്‍ട്രോണ്‍ നോളജ് സെന്‍റര്‍, രണ്ടാം നില, ചെമ്പിക്കളം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം. 695014.

date