Skip to main content

മദ്യനിരോധനം ഏര്‍പ്പെടുത്തി

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപന ഡിവിഷനുകളിലെ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ മണക്കാട് ഡിവിഷനിലും (വള്ളികുന്നം ഗ്രാമപഞ്ചായത്തിലെ 2,12,13,14,15,16,17,18 എന്നീ വാര്‍ഡുകള്‍), മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലും മെയ് 15ന് വൈകുന്നേരം ആറു മുതല്‍ 17ന് വൈകുന്നേരം ആറു വരെ സമ്പൂര്‍ണ്ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന്  ആലപ്പുഴ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറെ ചുമതലപ്പെടുത്തി.

date