Skip to main content

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍; പരിപാടിക്ക് ജില്ലയില്‍ തുടക്കം

ആലപ്പുഴ: ഒരു വര്‍ഷത്തിനകം സംസ്ഥാനത്ത് ഒരു ലക്ഷത്തില്‍പ്പരം പുതിയ സംരംഭങ്ങള്‍ ആരംഭിച്ച് അഞ്ചു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നത് ലക്ഷമിട്ടുള്ള പുതിയ പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വ്യവസായ വാണിജ്യ വകുപ്പാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ഇതിന്‍റെ ഭാഗമായി ജില്ലയില്‍ ഉത്പാദന -വ്യാപാര-സേവന മേഖലകളില്‍ 9666 പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കരട് പ്രവര്‍ത്തന രേഖ തയ്യാറായി.

പദ്ധതി നടത്തിപ്പിനായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമായി 86 പേരെ (ഇന്‍റേണ്‍സ്) നിയമിച്ചു. ജില്ലാ കളക്ടര്‍ അധ്യക്ഷയും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കണ്‍വീനറുമായ മോണിറ്ററിംഗ് കമ്മറ്റിയ്ക്കാണ് പരിപാടിയുടെ ഏകോപന ചുമതല.

ജില്ലയിലെ ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും പൊതുജനങ്ങള്‍ക്കായി ബോധവത്ക്കരണ പരിപടി നടത്തും. സംരംഭകരാകാന്‍ മുന്നോട്ടു വരുന്നവര്‍ക്ക് ജില്ലയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ലോണ്‍/സബ്സിഡി മേളകളും സംഘടിപ്പിക്കുമെന്നും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.

date