Skip to main content

സംരഭകത്വ പരിശീലനം

വ്യവസായ വാണിജ്യ വകുപ്പിന്റെ സംരഭരകത്വ വികസന ഇന്‍സ്റ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് നാഷ്ണല്‍ ഫിഷറീസ് ഡവലപ്പ്‌മെന്റ് ബോര്‍ഡിന്റെയും കേന്ദ്ര സര്‍ക്കാരിന്റെ സ്ഥാപനമായ നാഷ്ണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് മൈക്രോ സ്‌മോള്‍ മീഡിയം എന്റര്‍പ്രൈസ്‌ന്റെയും ആഭിമുഖ്യത്തില്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ 15 ദിവസത്തെ സൗജന്യ സംരഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന കേരളത്തിലെ എസ്.സി വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ തിരഞ്ഞെടുത്ത 50 യുവതി യുവാകള്‍ക്ക് സ്റ്റൈപെന്റോടുകൂടി ജൂണ്‍ 15 മുതല്‍ ജൂലൈ 1 വരെയും, 4 മുതല്‍ 21 വരെയും കളമശ്ശേരി കീഡ് ക്യാമ്പസില്‍ രണ്ടു ബാച്ചുകളായാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 9 ന് മുമ്പ് www.kied.info എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍0484 2532890, 25550322, 9605542061, 7012376994

date