Skip to main content

അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഒഴിവ്

തൃശൂര്‍ ജില്ലയിലെ  അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ലീഗല്‍ ) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിനു സംവരണം ചെയ്ത 1 സ്ഥിരം ഒഴിവുണ്ട്. യോഗ്യത നിയമത്തില്‍ ബിരുദാനന്തര ബിരുദം,തൊഴില്‍ കമ്പനി  നിയമങ്ങളില്‍ ഏഴു വര്‍ഷത്തില്‍ കുറയാതെയുള്ള  സിവില്‍ കോടതിയിലെ പ്രാക്ടീസ് അല്ലെങ്കില്‍ തൊഴില്‍ പരിചയം.നിശ്ചിത യോഗ്യതയുളള തത്പരരായ  ഉദേ്യാഗാര്‍ത്ഥികള്‍ പ്രായം,  വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം  എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 18 ന് ബന്ധപ്പെട്ട  പ്രൊഫഷണല്‍ & എക്‌സിക്യുട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍ ഒ സി ഹാജരാക്കണം.

date