Skip to main content

അക്രഡിറ്റഡ് എഞ്ചിനീയര്‍മാരെ നിയമിക്കും*

 

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ 500 ഉദ്യോഗാര്‍ത്ഥികളെ ആദ്യഘട്ടത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍മാരായി  നിയോഗിക്കും. ഇതില്‍ 200 പേരെ ഗോത്രവിഭാഗങ്ങളില്‍ നിന്നാണ് നിയമിക്കുക. പഠനം കഴിഞ്ഞിട്ടും പ്രവൃത്തിപരിചയമില്ല എന്ന കാരണത്താല്‍ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ അവസ്ഥക്ക് ഇതോടെ പരിഹാരമാകും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നു തന്നെ പരിശീലനം പൂര്‍ത്തിയാക്കുന്നത് വഴി ഇവര്‍ക്ക് ജോലിയിലേക്കുള്ള പ്രവേശനം എളുപ്പമാകും. പി.എസ്.സി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴിയുള്ള നിയമനം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഗോത്ര വര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വാസമാകുമെന്നും മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞു.

date