Skip to main content

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും നിയമിക്കുന്നു

 

കല്‍പ്പറ്റ ഐ.സി.ഡി.എസ്. പ്രൊജക്ട് പരിധിയിലെ പൊഴുതന പഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാടെയും നിയമിക്കുന്നതിന് സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനായി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 2018 ജനുവരി ഒന്നിന് 18നും 46നും മധേ്യ.  യോഗ്യത: വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി. പാസാകണം. ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി. പാസാകാത്ത എഴുതുവാനും വായിക്കാനും അറിയുന്നവരായിരിക്കണം.  അപേക്ഷ ഡിസംബര്‍ 30 വരെ സ്വീകരിക്കും.  ഫോണ്‍ 04936 201110.

date