Skip to main content

വിള ഇന്‍ഷ്വറന്‍സ് വിളയിടത്തില്‍ പദ്ധതി പന്തളം തെക്കേക്കരയില്‍

വിള ഇന്‍ഷ്വറന്‍സ് വിളയിടത്തില്‍ പദ്ധതി പന്തളം തെക്കേക്കരയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന വിള ഇന്‍ഷ്വറന്‍സ് വാരാചരണത്തിന്റെ ഭാഗമായി വിള ഇന്‍ഷ്വറന്‍സ് പ്രോത്സാഹിപ്പിക്കുന്നതിനും വിളയിടത്തില്‍ പദ്ധതിയെ കുറിച്ച് കര്‍ഷകര്‍ക്ക് അറിവ് നല്‍കുന്നതിനും പദ്ധതി സഹായകരമാണ്. പരമാവധി കര്‍ഷകരിലേക്ക് വിള ഇന്‍ഷ്വറന്‍സ് എത്തിക്കുക എന്നതാണ് ലക്ഷ്യം.

 

ജില്ലാ കൃഷി ഓഫീസര്‍ എ.ഡി ഷീല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ്, ഡെപ്യൂട്ടി ഡയറക്ടര്‍ ലൂയിസ് മാത്യു, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ വി.പി വിദ്യാധരപണിക്കര്‍, എന്‍.കെ ശ്രീകുമാര്‍, പ്രിയ ജ്യോതികുമാര്‍, ബ്ലോക്ക് മെമ്പര്‍ സന്തോഷ്‌കുമാര്‍, കൃഷി അസിസ്റ്റന്റ് സെക്രട്ടറി ഡയറക്ടര്‍ ആര്‍.എസ് റീജ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.കെ സുരേഷ്, ശ്രീകല, അംബികാദേവി, ശ്രീവിദ്യ, പൊന്നമ്മ വര്‍ഗ്ഗീസ്, കൃഷി ഓഫീസര്‍ സി.ലാലി, സീനിയര്‍ അസിസ്റ്റന്റ് എന്‍.ജിജി തുടങ്ങിയവര്‍ പങ്കെടുത്തു.
 

date