Skip to main content

ചെങ്ങന്നൂർ ഗവ.ഐ.ടി.ഐ: കൗൺസിലിങ് മാറ്റി

ആലപ്പുഴ: ചെങ്ങന്നൂർ ഗവ.ഐ.ടി.ഐ യിൽ 16നു നടത്താനിരുന്ന എസ്.സി.വി.റ്റി ട്രേഡുകളിലേക്കുള്ള കൗൺസിലിങ് ജൂലൈ 18 ലേക്ക് മാറ്റി.  ജൂലൈ 19, 20  എന്നീ തീയതികളിൽ എൻ.സി.വി.റ്റി  മെട്രിക് ട്രേഡുകളിലേയ്ക്കും ജൂലൈ 21 ന്  എസ്.സി.വി.റ്റി മെട്രിക് ട്രേഡുകളിലേയ്ക്കും എൻ.സി.വി.റ്റി നോൺ മെട്രിക് ട്രേഡുകളിലേക്കും കൗൺസിലിങ് നടത്തും. കൗൺസിലിങിൽ പങ്കെടുക്കുന്നവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രക്ഷകർത്താവുമായി ഹാജരാകണം. വിശദവിവരങ്ങൾ www.itichengannur.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. ഫോൺ നം. 0479 2452210/2453150

                             

(പി.എൻ.എ. 1828/2018)

 

date