Skip to main content

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കലാ കായിക പരിശീലനം

ആലപ്പുഴ: കലാ, കായിക അഭിരുചിയുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ടേബിള്‍ ടെന്നീസ്, ചെസ്സ്, ഡ്രോയിംഗ് ആന്‍ഡ് പെയിന്റിംഗ് എന്നിവയില്‍ സൗജന്യ പരിശീലനം നല്‍കുന്നു.

ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും നേതൃത്വത്തില്‍ വൈ.എം.സി.എയുമായി സഹകരിച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. 15 വയസ് വരെയുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക്  അപേക്ഷിക്കാം. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ഭിന്നശേഷി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ഓഗസ്റ്റ് 26-ന് മുന്‍പ് ലഭിക്കണം. ഫോണ്‍: 0477- 2253870. ഇ-മെയില്‍: dswoalpy@gmail.com

date