Skip to main content

സ്പോട്ട് അഡ്മിഷന്‍

വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി മുഖേന 2022-23 അധ്യയന വര്‍ഷത്തെ സിവില്‍ എഞ്ചിനിയറിംഗ്, ഓട്ടോമൊബൈല്‍ എഞ്ചിനിയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് എന്നീ കോഴ്സുകളില്‍ ഈ മാസം 26ന് സ്പോട്ട് അഡ്മിഷന്‍ നടക്കും. രജിസ്ട്രേഷന്‍ സമയം: രാവിലെ ഒന്‍പത് മുതല്‍ 10 വരെ.

 

ആഗസ്റ്റ് 26 ന് പ്ലസ്ടു /വി.എച്ച്.എസ്.സി(വിഎച്ച്), ഐ.ടി.ഐ /കെ.ജി.സി.ഇ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവരും. പട്ടികജാതി /പട്ടികവര്‍ഗം /ഒ.ഇ.സി വിഭാഗത്തില്‍പെടാത്ത എല്ലാവരും സാധാരണഫീസിനു പുറമേ സ്പെഷ്യല്‍ഫീസ്- 10,000 രൂപ (പതിനായിരം രൂപ) കൂടി അടക്കണം. കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ ഏകദേശം 4000 രൂപയും അടക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.polyadmission.org.

date