Skip to main content

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ജനകീയ മത്സ്യകൃഷി പദ്ധതിയുടെ കീഴില്‍ ഫിഷറീസ് വകുപ്പ് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍/ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. പ്രായപരിധി: 20- 56 വയസ്സ്

വി.എച്ച്.എസ്.ഇ യോഗ്യതയുള്ളവരെയാണ് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ തസ്തികയിലേക്ക് പരിഗണിക്കുന്നത്. ഫിഷറീസിലോ സുവോളജിയിലോ ബിരുദമുള്ളവര്‍ക്കും സമാന തസ്തികയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്കും അപേക്ഷിക്കാം.

ബി.എഫ്.എസ്.സിയോ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും അക്വാകള്‍ച്ചറിലോ സുവോളജിയിലോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ അനുബന്ധ ഏജന്‍സികളിലോ ഈ തസ്തികയില്‍ കുറഞ്ഞത് നാലു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവരെയും പരിഗണിക്കും. അവസാന തീയതി ഓഗസ്റ്റ് 27.

ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ, മത്സ്യകര്‍ഷക വികസന ഏജന്‍സിയുടെ ആലപ്പുഴ ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കാം.ഫോണ്‍:  0477 2252814, 0477 2251103.

date