Skip to main content

നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഫോട്ടോ ബൂത്ത് ഉദ്ഘാടനം ചെയ്തു 

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട് ആലപ്പുഴ ആര്‍.ഡി. ഓഫീസിന് മുന്നില്‍ ഒരുക്കിയ ഫോട്ടോ ബൂത്ത് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സൗമ്യ രാജ് സെല്‍ഫി എടുത്ത് ഉദ്ഘാടനം ചെയ്തു. വിജയ് പാര്‍ക്ക്, പുന്നമട ഫിനിഷിംഗ് പോയിന്റ്, ഡി.ടി.പി.സി. ഓഫീസ്, മുനിസിപ്പാലിറ്റി എന്നിവടങ്ങളിലും ഫോട്ടോ ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്.

സബ് കളക്ടര്‍ സൂരജ് ഷാജി, നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷാനവാസ്, കൗണ്‍സിലര്‍മാരായ എം.ആര്‍. പ്രേം, ബി. അജേഷ്, എന്‍.ടി.ബി.ആര്‍. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.സി. റോയ് പാലത്ര, വി.സി. ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.

date