Skip to main content

പതിമൂന്ന് വള്ളങ്ങള്‍കൂടി റജിസ്റ്റര്‍ ചെയ്തു

ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തില്‍ മത്സരിക്കുന്നതിന് 13 വള്ളങ്ങള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. 

ചുണ്ടന്‍, ഇരുട്ടുകുത്തി എ ഗ്രേഡ്, വെപ്പ് എ ഗ്രേഡ്  വിഭാഗങ്ങളില്‍ ഓരോ വള്ളവും തെക്കനോടി, ഇരുട്ടുകുത്തി സി ഗ്രേഡ് വിഭാഗങ്ങളില്‍ നാല് വള്ളങ്ങള്‍ വീതവും  ഇരുട്ടുകുത്തി ബി ഗ്രേഡില്‍ രണ്ടു വള്ളങ്ങളുമാണ് ഇന്നലെ (ഓഗസ്റ്റ് 23) രജിസ്റ്റര്‍ ചെയ്തത്.

ചമ്പക്കുളം (2) ആണ് പുതിയതായി രജിസ്റ്റര്‍ ചെയ്ത ചുണ്ടന്‍ വള്ളം. എല്ലാ വിഭാഗങ്ങളിലുമായി 31 വള്ളങ്ങളായി.

date