Skip to main content

ഓണക്കാലത്ത് വ്യാജമദ്യ വില്‍പ്പനയ്‌ക്കെതിരെ  പ്രത്യേക ജാഗ്രതാ സംവിധാനം

ആലപ്പുഴ: ഓണക്കാലത്ത് വ്യാജ മദ്യ വില്‍പ്പനയ്‌ക്കെതിരെ പ്രത്യേക ജാഗ്രതാ സംവിധാനം ഏര്‍പ്പെടുത്താന്‍ ജില്ലാതല ലഹരിവിരുദ്ധ ജനകീയ സമിതി യോഗം തീരുമാനിച്ചു. വ്യാജ മദ്യത്തിന്റെയും  മയക്കുമരുന്നിന്റെയും വില്‍പ്പനയും ഉപയോഗവും തടയുന്നതിന് ജനങ്ങളുടെ പങ്കാളിത്തത്തോടെ നടപടികള്‍ സ്വീകരിക്കും. പോലീസ് വകുപ്പുമായി ചേര്‍ന്ന് നിലവില്‍ നടത്തിവരുന്ന പരിശോധനകള്‍ ഫലപ്രദമാണെന്ന് യോഗം വിലയിരുത്തി.

എ.ഡി.എം. എസ്. സന്തോഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍. അശോക് കുമാര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ എസ്. സജീവ്, നര്‍ക്കോട്ടിക്‌സ് സെല്‍ ഡിവൈ.എസ്.പി. എം.കെ. ബിനു കുമാര്‍, വിമുക്തി ജില്ലാ മാനേജര്‍ സുരേഷ് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. 

അനധികൃത മദ്യവില്‍പ്പന, മയക്കുമരുന്ന് ഇടപാടുകള്‍ എന്നിവ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ജില്ലാ എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തില്‍ പരാതി നല്‍കാം. കണ്‍ട്രോള്‍ റൂം ടോള്‍ നമ്പര്‍ 0477 2252049.

date