Skip to main content

പഞ്ചായത്ത്, മുനിസിപ്പല്‍ സേനയുടെ രണ്ടാംഘട്ട പരിശീലനത്തിന് തുടക്കം

ആലപ്പുഴ: കേരള പഞ്ചായത്ത്, മുനിസിപ്പല്‍ സേനയുടെ ജില്ലയിലെ രണ്ടാംഘട്ട പരിശീലനം എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. 

കര്‍മ്മസദനില്‍ ഓഗസ്റ്റ് 25 വരെ നടക്കുന്ന പരിശീലനത്തില്‍ ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 118 പേരാണ് പങ്കെടുക്കുന്നത്.

ഉദ്ഘാടനച്ചടങ്ങില്‍ ബോര്‍ഡ് അംഗം എസ്. ദീപു അധ്യക്ഷത വഹിച്ചു. ബോര്‍ഡ് അംഗം സന്തോഷ് കാലാ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ആര്‍.എസ്. ചന്ദ്രികാ ദേവി, ജില്ലാ ടീം കേരള വൈസ് ക്യാപ്റ്റന്‍ ആസിഫ് തുടങ്ങിയവര്‍ പങ്കെടുത്തു. 

ദുരന്ത നിവാരണം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, വിമുക്തി തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ് നടത്തി. 

25-ന് വൈകുന്നേരം 4.30 ന് സമാപന സമ്മേളനം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സൗമ്യ രാജ് ഉദ്ഘാടനം ചെയ്യും.

date