Skip to main content

സര്‍ക്കാര്‍ വാര്‍ഷികം- ക്വട്ടേഷനുകള്‍ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ നടത്തുന്ന പ്രദര്‍ശന- വിപണന മേളയുമായി ബന്ധപ്പെട്ട് താഴെ പറയുന്ന വര്‍ക്കുകള്‍ ചെയ്യുന്നതിന്/ വസ്തുക്കള്‍ സപ്ലൈ ചെയ്യുന്നതിന് യോഗ്യരായ വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വെവ്വേറെ ക്വട്ടേഷനുകള്‍ ക്ഷണിച്ചു.

1- അനൗണ്‍സ്‌മെന്റ് 
    പരിപാടിയുടെ പ്രചാരണാര്‍ഥം മെയ് 5 മുതല്‍ 13 വരെ 9 ദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിര്‍ദ്ദേശിക്കും പ്രകാരം അംഗീകൃത വാഹനത്തില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുന്നതിന് വാഹന വാടക, ഇന്ധനം, തുണി ഫ്‌ളക്‌സ് കട്ടൗട്ടര്‍, മൈക്ക് സെറ്റ്, ഓരോ ദിവസത്തെയും വ്യത്യസ്തമായ സി.ഡി റിക്കോര്‍ഡിംഗ് ഉള്‍പ്പെടെയുള്ള ആകെ ചെലവുകള്‍ രേഖപ്പെടുത്തണം.

2- ബാഡ്ജ്, ടാഗ് പ്രിന്റ് ആന്റ് സപ്ലൈ 
Print and Supply of Badges and Pouches.
- Badge Large size with 20 mm lanyard multi colour print with 150x 105 mm and 200 micron pouch and metalic holder, print 170 gsm art paper (Total 225 nos.)
- Badge Medium size with 16 mm lanyard multi colour print with 95 x 130 mm and 200 micron pouch and metalic holder, print 170 gsm art paper (Total 225 nos.)
ഓരോ ഇനത്തിനുമുള്ള വെവ്വേറെ തുക രേഖപ്പെടുത്തിയിരിക്കണം.

3- മീഡിയാ സെന്റര്‍ ഐ.ടി സപ്പോര്‍ട്ട് 
    എക്‌സിബിഷന്‍ പവലിയനോടനുബന്ധിച്ച് മീഡിയാ സെന്ററില്‍ താഴെ പറയുന്ന കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ മെയ് 7 മുതല്‍ 13 വരെ 7 ദിവസം സപ്ലൈ ചെയ്യുന്നതിനും സര്‍വീസ് സര്‍വീസ് നല്‍കുന്നതിനും ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ഇന്‍സ്റ്റലേഷന്‍, സര്‍വീസ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഉള്‍പ്പെടെയുള്ള ചെലവാണ് രേഖപ്പെടുത്തേണ്ടത്.
സപ്ലൈ ചെയ്യേണ്ട ഇനങ്ങള്‍- ഡെസ്‌ക്‌ടോപ് ഐ5 വിത്ത് അഡീഷണല്‍ കീബോര്‍ഡ് ആന്റ് മൗസ് (2), ലാപ്‌ടോപ് ഐ5 വിത്ത് അഡീഷണല്‍ കീബോര്‍ഡ് ആന്റ് മൗസ് (2), ആള്‍ ഇന്‍ വണ്‍ കളര്‍ പ്രിന്റര്‍ (1), ആവശ്യമായ യു.പി.എസ്, നെറ്റ്വര്‍ക്കിങ് ആന്റ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട്.

4- ഈവന്റ് ലൈവ് സ്ട്രീമിംഗ് ആന്റ് റിക്കോര്‍ഡിംഗ് 
    എക്‌സിബിഷനോടനുബന്ധിച്ച് മെയ് 7 മുതല്‍ 13 വരെ 7 ദിവസങ്ങളിലായി നടത്തുന്ന ഉദ്ഘാടന- സമാപന പരിപാടികള്‍, 10 സെമിനാറുകള്‍, 9 സാംസ്‌കാരിക പരിപാടികള്‍, മറ്റ് പരിപാടികള്‍ എന്നിവയുടെ ലൈവ് കവറേജ് സാമൂഹിക മാധ്യങ്ങളില്‍ സ്ട്രീം ചെയ്യുന്നതിനും ചുരുങ്ങിയത് രണ്ട് ഫുള്‍ എച്ച്.ഡി കാമറകള്‍ ഉപയോഗിച്ച് പരിപാടികള്‍ പൂര്‍ണമായി ഡോക്യുമെന്റ് ചെയ്ത് നല്‍കുന്നതിനും യോഗ്യരായ സ്ഥാപനങ്ങള്‍ക്ക് കുറഞ്ഞ തുക രേഖപ്പെടുത്തിയ ക്വട്ടേഷന്‍ നല്‍കാം. സ്റ്റാഫ് സപ്പോര്‍ട്ട് ഉള്‍പ്പെടെ നല്‍കണം. റിക്കോര്‍ഡിംഗ് പകര്‍ത്തുന്നതിനുള്ള ഹാര്‍ഡ് ഡിസ്‌ക് പി.ആര്‍.ഡി നല്‍കും. ഒരു ദിവസത്തിന് എത്ര തുക എന്ന് രേഖപ്പെടുത്തിയിരിക്കണം.

വ്യവസ്ഥകള്‍ക്ക് വിധേയമായി മേല്‍ വര്‍ക്കുകള്‍ ചെയ്യുന്നതിന്/ വസ്തുക്കള്‍ സപ്ലൈ ചെയ്യുന്നതിന് ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത, സീല്‍ ചെയ്ത താത്പര്യപത്രം/ ക്വട്ടേഷന്‍ 2022 മെയ് 3 ന് വൈകീട്ട് 5 നകം സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. മെയ് 4 ന് രാവിലെ 10 ന് ഹാജറായവരുടെ സാന്നിധ്യത്തില്‍ ക്വട്ടേഷനുകള്‍ തുറന്നു പരിശോധിക്കുന്നതാണ്. ഫോണ്‍- 04936 202529.
 

date