Skip to main content

ശുഭയാത്ര2018; ചെങ്ങന്നൂരിലെ പരിപാടികൾക്ക് സമാപനം

ആലപ്പുഴ : ജില്ലാ പോലീസിന്റെ ഗതാഗത പരിഷ്‌കരണ ബോധവത്കരണ പദ്ധതിയുടെ ഭാഗമായിട്ടുള്ള ചെങ്ങന്നൂരിലെ പരിപാടികളുടെ സമാപന സമ്മേളനം നഗരസഭാ ചെയർമാൻ ജോൺ മുളങ്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എച്ച്.ഒ. എം.ദിലീപ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ.വി.വേണു, നഗരസഭാ കൗൺസിലർമാരായ പി.കെ.അനിൽകുമാർ, കെ.ഷിബുരാജൻ, എസ്.ഐ. വി.ബിജു, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റ്റി.പി.പ്രദീപ് കുമാർ, മോട്ടോർ ക്ലബ് പ്രസിഡന്റ് മധു കരിപ്പാലിൽ, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് മോഹൻകുമാർ, ട്രാഫിക് എസ്.ഐ. എം.കെ.സുരേഷ് ബാബു, അഡീഷണൽ എസ്.ഐ. ടി.സി.സുരേഷ്, ചന്ദ്രൻ എന്നിവർ പങ്കെടുത്തു. 

 

(പി.എൻ.എ. 1891/2018) 

 

date