ഒ.ബി.സി വിഭാഗം പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട്അപ് വായ്പാ പദ്ധതി
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട്അപ് സംരംഭം ആരംഭിക്കുന്നതിന് വായ്പയ്ക്ക് അപേക്ഷിക്കാം. 20 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. അഞ്ച് ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കിലും അതിനു മുകളില്‍ 20 ലക്ഷം രൂപ വരെ ഏഴ് ശതമാനം പലിശ നിരിക്കിലുമാണ് വായ്പ അനുവദിക്കുന്നത്. മൂന്ന് ലക്ഷം രൂപ വരെ കുടുംബവാര്‍ഷിക വരുമാനമുള്ളവരായിരിക്കണം അപേക്ഷകര്‍. പ്രായപരിധി 40 വയസ്.
ഈ പദ്ധതി പ്രകാരം മെഡിക്കല്‍/ആയുര്‍വേദ/ഹോമിയോ/സിദ്ധ/ദന്തല്‍ ക്ളിനിക്ക്, വെറ്റിനറി ക്ളിനിക്ക്, സിവില്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സി, ആര്‍ക്കിടെക്ച്ചറല്‍ കണ്സട്ടന്സി, ഫാര്‍മസി, സോഫ്റ്റ് വെയര്‍ ഡവലപ്മെന്റ്, ഡയറി ഫാം, അക്വാകള്‍ച്ചര്‍, ഫിറ്റ്നെസ്സ് സെന്റര്‍, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ്, ഓര്‍ക്കിഡ് ഫാം, ടിഷ്യു കള്‍ച്ചര്‍ ഫാം, വീഡിയോ പ്രോഡക്ഷന്‍ യൂണിറ്റ് എഞ്ചിനീയറിംഗ് വര്‍ക്ക്ഷോപ്പ് തുടങ്ങി പ്രൊഫഷണല്‍ യോഗ്യതയുമായി ബന്ധപ്പെട്ട വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും വായ്പ ലഭിക്കും. പദ്ധതി അടങ്കലിന്റെ 95ശതമാനം വരെ വായ്പ അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം.
വായ്പ തുകയുടെ 20 ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ) അനുവദിക്കും. അപേക്ഷാഫോറവും കൂടുതല്‍ വിവരവും www.ksbcdc.com എന്ന വെബ്സൈറ്റില്‍ ലഭിക്കും. (പിഎന്‍പി 2046/18)
- Log in to post comments