Skip to main content

പാചകവാതകം ക്യാമ്പുകളിൽ ലഭിക്കുന്നില്ലെങ്കിൽ അറിയിക്കണം

ജില്ലയിൽ തുറന്നിട്ടുള്ള എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും പകർച്ചവ്യാധികൾ പടരാതിരിക്കാൻ ശുദ്ധമായ കുടിവെള്ളവും പാകംചെയ്ത ഭക്ഷണസാധനങ്ങളും മാത്രമേ ഉപയോഗിക്കാവൂ എന്ന് ജില്ലാകളക്ടർ അറിയിച്ചു. ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും ആവശ്യമായ പാചകവാതക സിലിണ്ടറുകൾ ലഭ്യമാക്കിയിട്ടുള്ളതാണ്. തുടർന്നും ആവശ്യമായ പാചകവാതക സിലിണ്ടറുകൾ ലഭ്യമാക്കുന്നതിനായി ജില്ലയിലെ ഐ.ഓ.സി ഔട്ട്ലെറ്റുകൾ പാചകവാതക സിലിണ്ടറുകൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഏതെങ്കിലും ദുരിതാശ്വാസക്യാമ്പുകളിൽ പാചകവാതക സിലിണ്ടറുകൾ ലഭ്യമാക്കുന്നില്ലെങ്കിൽ ജില്ലാ കളക്ടറെ വിവരം അറിയിക്കണം.

(പി.എൻ.എ. 1960/2018)

date