അത്യാവശ്യ മേഖലകളിൽ പച്ചക്കറി വാങ്ങി വിതരണം ചെയ്തു തുടങ്ങി
ആലപ്പുഴ: കുട്ടനാട്ടിൽ ഭക്ഷ്യസാധനങ്ങളും പലവ്യഞ്ജനങ്ങളും ലഭിക്കാൻ ബുന്ധിമുട്ടുള്ള വില്ലേജുകളിൽ ജില്ല ഭരണകൂടവും ഹോർട്ടി കോർപ്പും സഹകരിച്ച് പലവ്യഞ്ജനങ്ങൾ ബോട്ടിൽ എത്തിച്ചുതുടങ്ങി. ഇതിന്റെ ആദ്യ പടിയായി കുട്ടനാട് താലൂക്ക് ഓഫീസിന്റെ ആഭിമുഖ്യത്തിൽ 150 പലവ്യഞ്ജന കിറ്റുകൾ ബോട്ടിൽ ശേഖരിച്ച് വിതരണം ചെയ്തു. ഓരോ കിറ്റിലും ആയിരം രൂപയ്ക്ക് വരെയുള്ള പച്ചക്കറികളാണുള്ളത്. ക്യാമ്പിന്റെ വലിപ്പം അനുസരിച്ച് കൂടുതൽ വലിയ സഞ്ചികൾ നൽകുന്നുണ്ട്. ഒരു ക്യാമ്പിലേക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം.
ഇന്നലെ രാവിലെ ഡി.ടി.പി.സി ജട്ടിയിൽ നിന്ന് പച്ചക്കറി സഞ്ചികളും വഹിച്ചുള്ള ബോട്ട് സർവീസ് നടത്തി. കുമ്പളങ്ങ, ചേന, സവോള, വെള്ളരി, മത്തങ്ങ, മുരങ്ങക്കോൽ, വെണ്ടക്ക, തക്കാളി, കറിവേപ്പില, കാരറ്റ് എന്നിവയാണ് നൽകുന്നത്. താലൂക്കാഫീസിലെ ജീവനക്കാരാണ് ഇത് വിതരണം ചെയ്യുന്നത്.
(പി.എൻ.എ. 1933/2018)
- Log in to post comments